PRAVASI

ബെൻസൻവിൽ ഇടവക ഫാമിലി ക്യാമ്പിങ്ങിന് നാളെ തുടക്കം

Blog Image
ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ഫാമിലി ക്യാമ്പിങ്ങിന് നാളെ തുടക്കമാകും.  ഫ്രീ മോഡിലുള്ള യോഗിബെയേഴ്സ് ജെല്ലി സ്റ്റോൺ പാർക്കിൽ വച്ച് മൂന്ന് ദിവസങ്ങളിലായാണ് ഫാമിലി ക്യാമ്പിങ്ങ്  ക്രമീകരിച്ചിരിക്കുന്നത്

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ഫാമിലി ക്യാമ്പിങ്ങിന് നാളെ തുടക്കമാകും.  ഫ്രീ മോഡിലുള്ള യോഗിബെയേഴ്സ് ജെല്ലി സ്റ്റോൺ പാർക്കിൽ വച്ച് മൂന്ന് ദിവസങ്ങളിലായാണ് ഫാമിലി ക്യാമ്പിങ്ങ്  ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. ക്യാമ്പിങ്ങ് കമ്മിറ്റി അംഗങ്ങളായ സജി ഇറപുറം,ജയ്മോൻ നന്തികാട്ട് , സണ്ണി ഇണ്ടിക്കുഴി,തമ്പിച്ചൻ ചെമ്മാച്ചേൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ആരംഭിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് ഫാമിലി ക്യാമ്പിങ്ങ് സമാപിക്കും. ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയുടെ ഒരു വലിയ ഉത്സവമാക്കി ഈ ക്യാമ്പിങ്ങിനെ മാറ്റി
ബഹുമാനപ്പെട്ട അച്ഛന്മാരോടും കൈക്കാരൻമാരോടും കമ്മിറ്റി അംഗങ്ങളോടൊപ്പം 
ഒരുമിച്ച് ഭക്ഷിച്ച്, ഒരുമിച്ച് ഉല്ലസിച്ച്, ഒരുമിച്ച് പ്രാർത്ഥിച്ച് ഈ ഫാമിലി ക്യാമ്പിങ്ങ് ഒരു വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ഇടവകജനം. ക്യാമ്പിങ്ങിൽ പങ്കെടുക്കുന്നവർ 12 മണിക്ക് ബെൻസൻവില്ലിൽ നിന്നും പുറപ്പെടും.
ലിൻസ് താന്നിച്ചുവട്ടിൽ PRO

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.