PRAVASI

ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസിയേഷൻ ഓണം ആഘോഷിച്ചു

Blog Image
ചിക്കാഗോ: ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസിയേഷൻ സെപ്റ്റംബർ 22 ന് സീറോ മലബാർ അൽഫോൻസാ ഹാളിൽ വച്ച് പ്രൗഢഗംഭീരമായിഓണം ആഘോഷിച്ചു

ചിക്കാഗോ: ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസിയേഷൻ സെപ്റ്റംബർ 22 ന് സീറോ മലബാർ അൽഫോൻസാ ഹാളിൽ വച്ച് പ്രൗഢഗംഭീരമായിഓണം ആഘോഷിച്ചു . ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടി മഹാബലി തമ്പുരാനെ വരവേറ്റു കൊണ്ടുള്ള ഘോഷയാത്രക്കുശേഷം ജിതേഷ് ചുങ്കത്തിന്റെ അദ്ധ്യക്ഷതയിൽ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനവും തുടർന്ന് ചിക്കാഗോയിൽനിന്നും അമേരിക്കയിലെ ദേശീയ സഘടനകളായ ഫൊക്കാന ഫോമായിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ആദരിക്കുന്ന ചടങ്ങും നടന്നു .

ലോകകേരള സഭാംഗം റോയ് മുളകുന്നം ഓണസന്ദേശം നൽകി കൊണ്ട് ഓണാഘോഷ പരിപാടികൾ ഉദ്‌ഘാടനംചെയ്തു .ഓണത്തിന്റെ സന്ദേശം മനുഷ്യരെല്ലാം ഒന്നാണെന്നും അതുകൊണ്ടു തന്നെ എല്ലാ മലയാളികളും അതുൾകൊണ്ട് പരസ്പരം ജാതിയുടെയും മതത്തിന്റെയും പേരിൽ വെട്ടിവീഴ്ത്താതെ ഒന്നായി മുന്നോട്ട് പോകണമെന്നും അഭിപ്രായപ്പെട്ടു . ഓണവും മഹാബലിയും ഐത്യഹ്യത്തിൽനിന്നും ഉണ്ടായതാണെങ്കിലും അത് നൽകുന്ന സന്ദേശത്തിനു എന്നും പ്രസക്തിയുണ്ട്. മതേതരത്വത്തിന്റേയും , സാഹോദര്യത്തിന്റെയും , സമത്വത്തിന്റെയും സന്ദേശമായ മനുഷ്യരെല്ലാം ഒന്നുപോലെയാണെന്നുള്ള ഒരു ഭരണകാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലാണ് ഓണമെങ്കിൽ നമ്മുടെ ഇടയിലുള്ള ചില മലയാളി സംഘടനകളിൽ ജാതി , മത , വർഗീയ ചിന്തകൾ കടന്ന് കയറുന്നതായി കാണുന്നുവെന്നും ആ സംഘടനകളും ഓണം ആഘോഷിക്കുന്നത് ഓണത്തിന്റെ യഥാർത്ഥ സന്ദേശം ഉൾകൊണ്ടുകൊണ്ടാണോ എന്ന് സ്വയം ചിന്തിക്കേണ്ടതാണെന്നും ഓർമ്മപ്പെടുത്തി . ഈ വക ജാതി മത വർഗ്ഗ ചിന്തകൾക്കതീതമായി രൂപം കൊണ്ട ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഉദ്‌ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും പറയുകയുണ്ടായി . തുടർന്ന് ഫൊക്കാനയിലേക്കും ഫോമയിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന ആർ വി പി സന്തോഷ് നായർ , ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ സതീശൻ നായർ , ഫോമാ ആർ വി പി ജോൺസൻ കണ്ണൂക്കാടൻ , നാഷണൽ കമ്മറ്റി മെംബർ ജോർജ് മാത്യു , അഡ്വൈസറി ബോർഡ് സെക്രട്ടറി ജോസ് മണക്കാട് തുടങ്ങിയവർക്ക് സ്വീകരണം നൽകി . തുടർന്ന് സ്വീകരണങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ട് സന്തോഷ് നായർ , സതീശൻ നായർ , ജോൺസൻ കണ്ണൂക്കാടൻ ,ജോർജ് മാത്യു , ജോസ് മണക്കാട് തുടങ്ങിയവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ബെന്നി വാച്ചാച്ചിറ, സ്റ്റാൻലി കളരിക്കാമുറി , ടോമി അമ്പേനാട്ട് , ഡോ : സുനിന ചാക്കോ , ആന്റോ കവലക്കൽ , ജോസ് സൈമൺ മുണ്ടപ്ലാക്കിൽ , സുജിത് കൊനോത് , ജോസ് ചെന്നിക്കര , പോൾ പറബി , ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി , മേഴ്‌സി കുര്യാക്കോസ് , സുശീൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു . രവി കുട്ടപ്പൻ മാവേലി മന്നനായി വേഷമിട്ടു . ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസിയേഷൻ ഒക്ടോബർ 19 ന് നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ സുവനീർ ജോർജ് നെല്ലാമറ്റത്തിനും, ബിജോയ് കാപ്പനും നൽകി കൊണ്ട് മത്സരം നടത്തുന്നതായി ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു . തുടർന്ന് മാജിക് സംഘടനയുടെ നേതൃത്വത്തിൽ വിവിധയിനം കലാപരിപാടികൾ നടന്നു . എലൈറ്റ് കേറ്ററിംഗിന്റെ ഓണ സദ്യയിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ഓണാഘോഷ പരിപാടികൾക്ക് ജോൺസൻ കാരിക്കൽ , സേവ്യർ ഒറവനാകളത്തിൽ , ഫിലിപ്പ് പൗവ്വത്തിൽ , അഖിൽ മോഹൻ , ബോബി തുടങ്ങിയവർ നേതൃത്വം നൽകി . ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെണ്ട മേളം കാണികളെ ആവേശഭരിതരാക്കി . ഓണാഘോഷ സമ്മേളനത്തിന് മനോജ് കോട്ടപ്പുറം സ്വാഗതവും ലീസ് ടോം മാത്യു നന്ദിയും പറഞ്ഞു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.