ഹ്യുസ്റ്റൺ: 2025 മാർച്ച് 8 ന് Houston KCS കമ്മ്യൂണിറ്റി സെന്ററിൽ നടത്തപ്പെട്ട ക്നായി തൊമ്മൻ ഡേ ആചാരണത്തിൽ ഹ്യുസ്റ്റൺ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയിലെ എണ്ണൂറോളം ആളുകൾ പങ്കെടുത്തു .ജോയിന്റ് സെക്രെട്ടറി സ്മിതോഷ് അറ്റുകുന്നേൽഇന്റെ സ്വാഗത്തൊടുക്കൂടിയുള്ള പൊതുസമ്മേളനത്തിൽ ദൈവശാസ്ത്ര പണ്ഡിതൻ ശ്രീ ഷിബു പീടികയിൽ മുഖ്യ അഥിതി ആയിരുന്നു. ക്നാനായ സമൂഹത്തിന്റെ കെട്ടുറപ്പിനെ കുറിച്ചും, പരസ്പര സഹകരണത്തിലൂടെ ഈ സമൂഹത്തിനുണ്ടായ ഉയർച്ചയെ കുറിച്ചും ക്നാനായക്കാരൻ അല്ലാത്ത അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം വിശദീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഹ്യുസ്റ്റൺ ക്നാനായ കുടിയേറ്റത്തിനു കരണഭൂതരായ pioneers നെ ആദരിച്ചു. പ്രസിഡന്റ് വിക്ടർ തോമസ് നീട്ടുകാട് , വൈസ് പ്രസിഡന്റ് നീതു സിംപ്സൺ വലിമാറ്റവുo പയനീർസ് അവാർഡ് പരിപാടിക്കു നേതൃതൂം നൽകി. തുടർന്ന് ഹ്യൂസ്റ്റനിലെ ക്നാനായ കലാകാരന്മാർ ഈ അവതരിപ്പിച്ച “ഇയ്യോബിന്റെ കല്യാണം’ എന്ന സമൂഹിക ഹാസ്യ നാടകം സമ്മേളനത്തിന്റെ മാറ്റുകൂട്ടി. തുടർന്ന് ഹ്യൂസ്റ്റൺ K C S ലെ തന്നെ ഗായകർ ഒന്നുചേർന്ന് നടത്തിയ ലൈവ് ഗാനമേള എല്ലാവരുടെയും പ്രശംസ നേടി.പ്രോഗ്രാം കോഓർഡിനേറ്റർ ജെനി ടോണി തുണ്ടിയിലും,സോഷ്യൽ മീഡിയകോഓർഡിനേറ്റർ അമൃത ജോയി ഇല്ലിക്കപറമ്പിലും ഈ അനുസ്മരണ ദിവസത്തെ പരിപാടികൾക്കു ചുക്കാൻ പിടിച്ചു. തുടർന്നു വിഭവ സമൃദ്മായ സ്നേഹ വിരുന്നുo നടത്തപെട്ടു. ക്നാനായ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ഗോത്ര പിതാവായ ക്നായി തൊമ്മന്റെ ഈ അനുസ്മരണ ദിവസത്തിൽ വന്നു പങ്കെടുത്തു വിജയിപ്പിച്ച എല്ലാവർക്കും സെക്രട്ടറി ജോംസ് മാത്യു കിഴക്കേകാട്ടിൽ നന്ദി പറഞ്ഞു.