Kerala Express

വാഷിംഗ്ടണ്‍: ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡണ്ട് ഡോണള്‍‍‍‍ഡ് ട്രംപ് ഒപ്പുവെച്ചു.

ഇറാന്‍, ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് 90 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശന വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവ് ഈ മാസം 16ന് പ്രാബല്യത്തില്‍ വരും. നേരത്തെ, ജനുവരി 27ന് ഏഴു രാജ്യങ്ങളെ വിലക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇത് ഫെഡറല്‍ കോടതി റദ്ദാക്കി. കോടതി ഉത്തരവ് മറികടക്കാനാണ് വൈറ്റ്ഹൗസ് ഇറാക്കിനെ പട്ടികയില്‍നിന്ന് ഒഴിവാക്കി പുതിയ ഉത്തരവിന് രൂപം നല്‍കിയത്. അതേസമയം, മേല്‍പറഞ്ഞ രാജ്യങ്ങളില്‍നിന്ന് നിലവില്‍ വിസയുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരിക്കില്ല.

Sponsored Advertisments