Kerala Express

തിരുവനന്തപുരം: ചെറിയ കേസുകളില്‍പ്പെട്ടു ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നു ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലും കുടുങ്ങി മൂന്നു വര്‍ഷത്തിലേറെയായി ജയില്‍വാസം അനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം. ഈ പൊതുമാപ്പിന്‍റെ അടിസ്ഥാനത്തില്‍ 140 ഇന്ത്യക്കാര്‍ മോചിതരാകുമെന്ന് ഇരുവരും സംയുക്ത പ്രഖ്യാപനത്തില്‍ അറിയിച്ചു. രാജ്ഭവനില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലായിരുന്നു ഈ പ്രഖ്യാപനം. ആ നല്ല മനസ്സിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

Sponsored Advertisments