Kerala Express

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം യുഎസ് എഴുത്തുകാരന്‍ ജോര്‍ജ് സാന്‍റേഴ്സിന്. ലിങ്കണ്‍ ഇന്‍ ദ ബാഡോ എന്ന നോവലാണ് 50,000 ബ്രിട്ടീഷ് പൗണ്ടിന്‍റെ (ഏകദേശം 43 ലക്ഷം രൂപ) പുരസ്കാരത്തിന് അര്‍ഹമായത്.

58കാരനായ സാന്‍റേഴ്സിന്‍റെ ആദ്യ നോവലാണിത്. കഥാസമാഹാരങ്ങളടക്കം നിരവധി കൃതികള്‍ പുറത്തു വന്നിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കനുമായി ബന്ധപ്പെട്ട ഓര്‍മ്മകളാണ് പ്രമേയം. മാന്‍ ബുക്കര്‍ നേടുന്ന രണ്ടാമത്തെ അമേരിക്കന്‍ എഴുത്തുകാരനാണ് സാന്‍റേഴ്സ്.

Sponsored Advertisments

TSI-Adv
GP-Adv2