Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

പാലാ: കെ.എം. മാണി ഇനി ദീപ്തമായ ഓര്‍മ്മ. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന നേതാവിനു പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ അന്ത്യനിദ്ര. സംസ്ഥാന ചരിത്രത്തില്‍ സ്വന്തം സ്ഥാനം എഴുതിച്ചേര്‍ത്ത ജനനായകനു ജനസഹസ്രങ്ങളുടെ വികാരനിര്‍ഭരമായ സ്നേഹോദര പ്രകടനങ്ങള്‍ക്കും അശ്രുപൂജയ്ക്കുമൊടുവില്‍ കേരളം യാത്രാമൊഴി നല്‍കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കൊച്ചിയില്‍നിന്ന് 21 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്കൊടുവില്‍ ഏപ്രില്‍ 11-ന് രാവിലെ ഏഴുമണിക്കായിരുന്നു പാലായിലെ വസതിയില്‍ കെ.എം. മാണിയുടെ മൃതദേഹം എത്തിച്ചത്. കേരളം കണ്ട ഏറ്റവും സമയമെടുത്ത വിലാപയാത്രകളിലൊന്നായിരുന്നു ഇത്. കരിങ്ങോയ്ക്കല്‍ വീട്ടില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങി. വീട്ടിലെ സംസ്കാര ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് നഗരത്തിലൂടെയുള്ള വിലാപയാത്ര ഒന്നര മണിക്കൂര്‍ പിന്നിട്ടാണ് മൃതദേഹം സെന്‍റ് തോമസ് കത്തീഡ്രലില്‍ എത്തിച്ചത്. സംസ്കാര ശുശ്രൂഷകള്‍ രാത്രി ഏഴരയോടെ പൂര്‍ത്തിയായി. കേരള രാഷ്ട്രീയതതിലെ സംഭവബഹുലമായ ഒരു അധ്യായത്തിന് അതോടെ പരിസമാപ്തി.

Sponsored Advertisments