Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ നടന്ന രാജ്യാന്തര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള പുനര്‍നിര്‍മാണം കര്‍മ്മപദ്ധതിയായി നടപ്പാക്കും. പ്രകൃതി സൗഹൃദ നിര്‍മാണം, നദീജല സംരക്ഷണം, പ്രളയത്തിനൊപ്പം ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നവാണു മുഖ്യഘടകങ്ങള്‍. കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തില്‍ മുന്നറിയിപ്പു സംവിധാനങ്ങളുടെ പ്രാധാന്യം വലുതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 453 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമേറെ ജീവനുകള്‍ നഷ്ടപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Sponsored Advertisments