Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളനോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളില്‍ മെയ് 19നു ഞായറാഴ്ച റീപോളിങ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിര്‍ദ്ദേശം. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാ അത്ത് എച്ച് എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാ അത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂര്‍ മണ്ഡലത്തിലെ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലാണ് റീപോളിങ്. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. ഇതാദ്യമായാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിന്‍റെ പേരില്‍ സംസ്ഥാനത്തു റീപോളിങ് നടക്കുന്നത്.

Sponsored Advertisments