Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തിരുവന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ നാലു മക്കളെ അമ്മ ശിശുക്ഷേമ സമിതിക്കു കൈമാറി. തിരുവനന്തപുരത്ത് കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് ആറു മക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതിക്കു കൈമാറിയത്. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഒരു കുട്ടി മണ്ണ് വാരിത്തിന്നുന്നതു കണ്ട് സഹിക്കാന്‍ കഴിയാതെയാണ് മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്ന് ശിശുക്ഷേമ സമിതിക്കു നല്‍കിയ അപേക്ഷയില്‍ പറയുന്നു. കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ ടര്‍പാളിന്‍കൊണ്ടു മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും താമസിക്കുന്നത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ലഭിക്കുന്ന പണത്തിലേറെയും മദ്യപിക്കാന്‍ ഉപയോഗിക്കുന്നതായും മദ്യപിച്ചെത്തിയശേഷം കുട്ടികളെ മര്‍ദിക്കുമെന്നും ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ അമ്മ പറയുന്നു. മുലപ്പാല്‍ കുടിക്കുന്ന ഒന്നര വയസ്സുള്ളതും മൂന്നുമാസം പ്രായമുള്ളതുമായ രണ്ടു കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്കു കൈമാറിയിട്ടില്ല. രണ്ടു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.

Sponsored Advertisments