Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്‍​പ്പാ​​​ലം നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ മു​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി​​​യും മു​​​സ്‌ലിം​​​ലീ​​​ഗ് എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ വി.​​കെ ഇ​​​ബ്രാ​​​ഹിം​​കു​​​ഞ്ഞി​​​നെ വി​​​ജി​​​ല​​​ന്‍​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഏ​​റെ നാ​​ട​​കീ​​യ​​ത​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ, ഇ​​​ദ്ദേ​​​ഹം ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള എ​​റ​​ണാ​​കു​​ളം നെ​​​ട്ടൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തു​​ട​​ർ​​ന്ന് 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​മാ​​​ന്‍​ഡി​​ലാ​​യ ഇ​​ബ്രാ​​ഹിം​​കു​​ഞ്ഞ് ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ തു​​​ട​​​രും. മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ജ​​​ഡ്ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യാ​​​ണ് റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന ഡോ​​​ക്ട​​​റു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് വി​​​ജി​​​ല​​​ന്‍​സ് അ​​​റ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്. ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​റ​​​സ്റ്റു ചെ​​​യ്തു കൊ​​​ണ്ടു​​പോ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ഡോ​​​ക്ട​​​ര്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് നവംബര്‍ 17ന് രാ​​​ത്രി​​യാ​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​ഡ്മി​​റ്റാ​​യ​​ത്.
ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് പ​​​ത്തം​​​ഗ​ വി​​ജി​​ല​​ൻ​​സ് സം​​​ഘം നവംബര്‍ 18ന് രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ ആ​​​ലു​​​വ​​​യി​​​ലെ തോ​​​ട്ട​​​യ്ക്കാ​​​ട്ടു​​​ക​​​ര മ​​​ണ​​​പ്പു​​​റം റോ​​​ഡി​​​ലെ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​. എ​​​ന്നാ​​​ല്‍ വീ​​​ട്ടി​​​ല്‍ ഇ​​​ല്ലെ​​​ന്നും കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണെ​​​ന്നും ഭാ​​​ര്യ അ​​​റി​​​യി​​​ച്ചു. തു​​ട​​ർ​​ന്ന് വി​​​ജി​​​ല​​​ന്‍​സ് സം​​​ഘം ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ട്ടി​​​ലി​​​ല്ലെ​​​ന്നു ഭാ​​​ര്യ പ​​​റ​​​ഞ്ഞു​​​വെ​​​ങ്കി​​​ലും വി​​​ശ്വാ​​സം ​വ​​രാ​​തെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കു​​​റ​​​ച്ചു​​​സ​​​മ​​​യം വെ​​ളി​​യി​​ൽ​ കാ​​​ത്തു​​​നി​​​ന്നു. അ​​തി​​നു​​ശേ​​​ഷം ആ​​​ലു​​​വ ഈ​​​സ്റ്റ് പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വീ​​​ടി​​​നു​​​ള്ളി​​​ല്‍ ക​​​യ​​​റി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. വ​​​നി​​​താ പോ​​​ലീ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്ക​​​വേ, ഒ​​​രു സം​​​ഘം പു​​​റ​​​ത്തി​​​റ​​​ങ്ങി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു.
പ​​​ത്തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ സം​​​ഘം രോ​​​ഗ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ആ​​​രാ​​​ഞ്ഞ​​​ശേ​​​ഷം മു​​​റി​​​യി​​​ലെ​​​ത്തി 10.20ന് ​​അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു​​​നി​​​ന്ന നീ​​​ക്ക​​​ങ്ങ​​​ള്‍​ക്കൊ​​​ടു​​​വി​​​ല്‍ പ​​​ത്ത​​​ര​​​യോ​​​ടെ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​ജി​​ല​​ൻ​​സ് സം​​​ഘ​​​വും മ​​​ട​​​ങ്ങി.
ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ​പ​​​ര്യ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വീ​​​ട്ടി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന സൂ​​​ച​​​ന അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ വ​​​ന്‍​സ​​​ന്നാ​​​ഹം എ​​​ത്തി​​​യ​​​ത്. വീ​​​ട്ടി​​​ല്‍​വ​​​ച്ച് സ​​​ന്ദ​​​ര്‍​ശ​​​ക​​​രെ കാ​​​ണു​​​മെ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, സം​​​ഘം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നു തി​​​രി​​​ക്കും​​​മു​​​മ്പേ വി​​​വ​​​രം ചോ​​​ര്‍​ന്ന​​​താ​​​യാ​​​ണു സൂ​​​ച​​​ന​​​ക​​​ള്‍. ചൊ​​​വ്വാ​​​ഴ്ച വൈ​​​കി​​​ട്ട് ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ന്നാ​​​ണു ബ​​​ന്ധു​​​ക്ക​​​ള്‍ സം​​​ഘ​​​ത്തെ അ​​​റി​​​യി​​​ച്ച​​​ത്.
ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​ഹ​​​ര്‍​ജി ന​​​ല്‍​കാ​​​തി​​​രി​​​ക്കാ​​​ന്‍ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍വ​​ച്ച് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. മേ​​​ല്‍​പ്പാ​​​ലം അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തോ​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം അ​​​ഞ്ചാ​​​യി. ​​പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് മു​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ടി.​​​ഒ. സൂ​​​ര​​​ജ്, നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​യാ​​​യ ആ​​​ര്‍​ഡി​​​എ​​​സ് പ്രോ​​​ജ​​​ക്ട്സ് എം​​​ഡി സു​​​മി​​​ത് ഗോ​​​യ​​​ല്‍, കി​​​റ്റ്കോ മു​​​ന്‍ എം​​​ഡി​ ബെ​​​ന്നി പോ​​​ള്‍, ആ​​​ര്‍​ബി​​​ഡി​​​സി​​​കെ മു​​​ന്‍ അ​​​ഡീ​​​ഷ​​​ന​​​ല്‍ മാ​​​നേ​​​ജ​​​ര്‍ എം.​​​ടി. ത​​​ങ്ക​​​ച്ച​​​ന്‍ എ​​​ന്നി​​​വ​​​രെ നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റു ചെ​​​യ്തി​​​രു​​​ന്നു. മേ​​​ല്‍​പ്പാ​​​ലം നി​​​ര്‍​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും നേ​​​താ​​​ക്ക​​​ളും ഇ​​​ട​​​പെ​​​ട്ട വ​​​മ്പ​​​ന്‍ അ​​​ഴി​​​മ​​​തി​​​യാ​​​ണു ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.
 

Sponsored Advertisments