Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സി​ബി​ഐ​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യി കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീംകോ​ട​തി. സം​സ്ഥാ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണ പ​രി​ധി കേ​ന്ദ്ര സ​ർ​ക്കാ​രി​നു നീ​ട്ടാ​നാ​വി​ല്ലെ​ന്നും ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ണ്ട് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ഴി​മ​തിയാ​രോ​പ​ണ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ അ​ലഹ​ബാ​ദ് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് സു​പ്രീംകോ​ട​തി​യു​ടെ ന​ട​പ​ടി. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പൊ​തു അ​നു​മ​തി കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു സു​പ്രീംകോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്. ഡ​ൽ​ഹി പോ​ലീ​സ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ബി​ഐ​ക്ക്, കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് അ​ധി​കാ​ര പ​രി​ധി വ്യാ​പി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ലും നി​യ​മ​ത്തി​ലെ അ​ഞ്ച്, ആ​റ് വ​കു​പ്പു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​മ്മ​തം തേ​ടേ​ണ്ട​തു​ണ്ട്. കാ​ര​ണം ഈ ​നി​യ​മം ഭ​ര​ണ​ഘ​ട​ന​യു​ടെ ഫെ​ഡ​റ​ൽ ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടുകി​ട​ക്കു​ന്ന​താ​ണ്. അ​താ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഡി​എ​സ്പി​ഇ നി​യ​മ പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​ന്വേ​ഷ​ണം സിബിഐ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ എ​ട്ട് ബി​ജെ​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ അ​ടു​ത്തി​ടെ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തെ​ത്തി​യിരുന്നു. കേ​ര​ള​ത്തോ​ടൊ​പ്പം രാ​ജ​സ്ഥാ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ, ജാ​ർ​ഖ​ണ്ഡ്, മ​ഹാ​രാഷ്‌ട്ര, ഛത്തീ​സ്ഗ​ഡ്, പ​ഞ്ചാ​ബ്, മി​സോ​റം എ​ന്നിവിടങ്ങളിൽ സി​ബി​ഐക്കുള്ള പൊ​തു അ​നു​മ​തി പി​ൻ​വ​ലി​ക്കുകയും ചെയ്തു.

Sponsored Advertisments