Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പന് നോട്ട ഇല്ല. എന്നാല്‍ വോട്ടു രേഖപ്പടുത്താതെ മടങ്ങാന്‍ അവസരം നല്‍കുന്ന എന്‍ഡ് ബട്ടന്‍ ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രങ്ങളില്‍ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ ആരെയും താല്പര്യമില്ലെങ്കില്‍ അതു രേഖപ്പെടുത്താനാണു നോട്ട ബട്ടണ്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും വോട്ടു ചെയ്യാന്‍ താല്പര്യമില്ലെങ്കില്‍ ആദ്യമേ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്ത ശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താനും അവസരമുണ്ട്. വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം സജ്ജീകരിക്കണേം. ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എന്‍ഡ് ബട്ടണുമാണുണ്ടാവുക. സ്ഥാനാര്‍ത്ഥികള്‍ 15ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ട് ബാലറ്റ് യൂണിറ്റുണ്ടാവുമെങ്കിലും എന്‍‍ഡ് ബട്ടണ്‍ ഒന്നാമത്തേതിലാകും. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളില്‍ എന്‍ഡ് ബട്ടണ്‍ ഇല്ല. എന്നാല്‍ വോട്ടര്‍ കൈയില്‍ മഷി പുരട്ടിയ ശേഷം വോട്ടു ചെയ്യാതെ മടങ്ങിയാല്‍ അതു രേഖപ്പെടുത്തും.

Sponsored Advertisments