Kerala Express

കേസ് റദ്ദാക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. ഹര്‍ജി പരിഗണിക്കവേ രൂക്ഷമായ വിമര്‍ശനമാണ് കോടതി വിജിലന്‍സിനെതിരെ ഉന്നയിച്ചത്. കള്ളപ്പരാതി തിരിച്ചറിയാനും പരാതിയുടെ സ്വഭാവം തിരിച്ചറിയാനും വിജിലന്‍സിനു കഴിയണമെന്നു കോടതി ചൂണ്ടിക്കാട്ടി. ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കെതിരെ നവാസ് പായിച്ചിറ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. ശങ്കര്‍ റെ‍ഡ്ഡിക്ക് പ്രമോഷന്‍ നല്‍കിയത് സര്‍ക്കാരിന്‍റെ ഭരണപരമായ തീരുമാനമാണെന്നും അഴിമതി നിരോധന നിയമപ്രകാരം നടപടി സാധ്യമല്ലെന്നും വ്യക്തമാക്കി വിജിലന്‍സ് മാര്‍ച്ച് ഏഴിന് ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്‍റ് നല്‍കി. ഇതു കണക്കിലെടുത്താണ് സിംഗിള്‍ബെഞ്ച് സ്റ്റേ അനുവദിച്ചത്.
കള്ളപ്പരാതി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് വിജിലന്‍സെന്ന് ഈ സമയം ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു. വിജിലന്‍സ് കേരള പോലീസിന്‍റെ ഭാഗമാണ്. വിജിലന്‍സിന് പ്രത്യേക സ്വാതന്ത്ര്യമോ അവകാശമോ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. കേസിലെ പരാതിക്കാരനായ നവാസ് കേരളത്തിലെ വിവിധ കോടതികളിലായി വിവിധ വ്യക്തികള്‍ക്കെതിരെ നല്‍കിയിട്ടുള്ള പരാതികളുടെ വിവരങ്ങള്‍ വിജിലന്‍സ് നല്‍കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.

Sponsored Advertisments