Kerala Express

മറൈന്‍ ഡ്രൈവ് വാക് വേയ്ക്കു സമീപം ഇരുന്നവരെയാണ് ചൂരല്‍വടികൊണ്ട് അടിച്ചോടിച്ചത്. ബുധനാഴ്ച നാലുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ശിവസേന നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. വാക് വേയില്‍നിന്ന് പ്രകടനം കടന്നുവരുന്ന വഴിയില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ പ്രവര്‍ത്തകര്‍ ചൂരല്‍വടിയുപയോഗിച്ച് തല്ലുകയും അവിടെനിന്ന് പോകാന്‍ ആക്രോശിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും മര്‍ദനം തടയാന്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ശിവസേനയുടെ പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി ഉച്ചയോടെ തന്നെ പോലീസ് ഇവിടെയെത്തി ആളുകളെ ഒഴിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ശിവസേനാ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.

Sponsored Advertisments