Kerala Express

റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി - അനിത ദമ്പതിമാരുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. പോലീസും നാട്ടുകാരും വ്യാപകതെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ ഡിഎഒയോട് ആരോഗ്യമന്ത്രി പി.കെ. ശൈലജ അടിയന്തര റിപ്പോര്‍ട്ട് തേടി.
മാര്‍ച്ച് അ‍ഞ്ചിന് രാവിലെ 8.30നാണ് അനിത പ്രസവിച്ചത്. ബുധനാഴ്ച വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയശേഷം അനിതയെ ലേബര്‍ റൂമില്‍ കിടത്തിയിരിക്കുകയായിരുന്നു. അനിതയുടെ അമ്മയും സജിയുമായിരുന്നു വാര്‍ഡില്‍ കുഞ്ഞിനടുത്ത്. തുണി കഴുകുന്നതിന് അമ്മ പുറത്തേക്കു പോയപ്പോള്‍ കുഞ്ഞിനെ സജിയെ ഏല്പിച്ചു. പ്രസവവാര്‍ഡില്‍ ഡോക്ടറെകാത്ത് സജി ഇരിക്കുമ്പോള്‍, കുട്ടിയെ പാല്‍ കൊടുക്കാന്‍ കൊണ്ടുപോകാനെന്നുപറഞ്ഞ് ഏകദേശം 30 വയസ്സുള്ള ഒരു സ്ത്രീ വന്നു. ഇവര്‍ കുഞ്ഞിനെ വാങ്ങി അകത്തേക്കു പോയി. കഴിഞ്ഞദിവസം ആശുപത്രിയില്‍ ഇവരെ പരിചയപ്പെട്ടിരുന്നു. ഈ സ്ത്രീ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി എന്നാണു പരിചയപ്പെടുത്തിയിരുന്നത്. അല്പം കഴിഞ്ഞപ്പോള്‍ നഴ്സ് വന്ന് കുട്ടി എവിടെയെന്നു ചോദിച്ചപ്പോഴാണ് മോഷ്ടിക്കപ്പെട്ടതു മനസ്സിലായത്. ദമ്പതിമാരുടെ രണ്ടാമത്തെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്.

Sponsored Advertisments

TSI-Adv
GP-Adv2