Kerala Express

സുരക്ഷാ കമ്മീഷന്‍റെ പരിശോധനകള്‍ക്കു ശേഷമാകും തീയതി പ്രഖ്യാപിക്കുക. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യം വണ്ടി ഓടുക. ഇതിനു സര്‍ക്കാര്‍ അനുവാദം നല്‍കിയെന്നും ‌ഉദ്ഘാടനം സംബന്ധിച്ച അനിശ്ചിതത്വങ്ങളെല്ലാം മാറിയെന്നും കെ.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ അറിയിച്ചു. ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ വേണമെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ശ്രീധരന്‍ നടത്തിയ ചര്‍ച്ചയിലാണ് ആദ്യം പാലാരിവട്ടം വരെയെന്ന തീരുമാനമുണ്ടായത്. സുരക്ഷാ പരിശോധനകള്‍ക്കായി മെട്രോ റെയില്‍വ സുരക്ഷാ കമ്മീഷന് ഇതു സംബന്ധിച്ച രേഖകള്‍ കൈമാറിയിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തിലാണ് പരിശോധനയ്ക്ക് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുള്ളത്. മറ്റുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. പാലാരിവട്ടം വരെയുളള പാതകൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും മഹാരാജാസ് കോളജ് വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം സര്‍വീസ് തുടങ്ങിയാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാരിനുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് ഉദ്ഘാടനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീധരന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Sponsored Advertisments

TSI-Adv
GP-Adv2