Kerala Express

ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ അവലോകനയോഗം. കഴിഞ്ഞ നാലു മാസത്തിനിടെ 80 പേരുടെ ഫോണ്‍ നമ്പരുകള്‍ പോലീസ് ചോര്‍ത്തിയതു കണ്ടെത്തി വിശദാംശം ശേഖരിച്ചു. ഡിജിപിയുടെ എതിര്‍പ്പു മറികടന്ന് എക്സൈസ് വകുപ്പും ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതോടെ ഉന്നതതല സമിതിയുടെ നിയന്ത്രണത്തിനപ്പുറത്തേക്കാണു കാര്യങ്ങളുടെ പോക്ക്. 41 കേസുകളില്‍ പ്രതികളോ സംശയിക്കപ്പെടുന്നവരോ ആണ് ഈ 80 പേര്‍. കൂടുതലും മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരാണ്. 60 ദിവസം വീതമാണ് ഇവരുടെ നമ്പരുകള്‍ പോലീസ് രഹസ്യമായി ചോര്‍ത്തിയത്. മൂന്നു മാസത്തിലൊരിക്കല്‍ വീതമാണു സമിതി അവലോനം ചെയ്യുന്നത്. ആഭ്യന്തരം, നിയമം, പൊതുഭരണം, വകുപ്പു സെക്രട്ടറിമാരും ഇതില്‍ അംഗങ്ങളാണ്. അടിയന്തര താല്പര്യം കാണിച്ച് ആദ്യം ഫോണ്‍ ചോര്‍ത്തിയശേഷം പിന്നീട് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടുകയാണ് ഇപ്പോള്‍ പോലീസിന്‍റെ രീതി.
പോലീസിന്‍റെ പരിധിവിട്ട ഫോണ്‍ചോര്‍ത്തലിനെതിരെ വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞമാസം ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാനത്തെ എട്ടു സേവന ദാതാക്കളുടെ യോഗം വിളിച്ചിരുന്നു. അവര്‍ ഇക്കാര്യം ശരിവെച്ചു. എന്നിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. തന്‍റെ ഫോണ്‍ ചോര്‍ത്തുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതിപ്പെട്ടിട്ടുപോലും ഫലമുണ്ടായില്ല.

Sponsored Advertisments

TSI-Adv
GP-Adv2