Kerala Express

നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം. മാണിക്കു നിയമസഭ നല്‍കിയ ആദരവുമായി ബന്ധപ്പെട്ടു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
അര നൂറ്റാണ്ടിലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയും ജയിക്കുകയും വിവിധ മുന്നണികളുടെ ഭാഗമായി മന്ത്രിസഭാംഗമായിരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കെ.എം. മണി. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച മാണിയടെ റിക്കാര്‍ഡ് ആര്‍ക്കെങ്കിലും തകര്‍ക്കാന്‍ കഴിയുമോ എന്നു സംശയമാണ്. ബജറ്റ് അവതരണത്തിലെ വിരസത സരസതയാക്കി മാറ്റിയ ധനമന്ത്രിയും മാണിയാണ്. സംസ്കൃതശ്ലോകങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയായിരുന്നു വിരസത അകറ്റിയത്.
മാണി അവതരിപ്പിച്ച 13 ബജറ്റുകളിലും റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കാണ് ഏറെ പ്രാധാന്യം നല്‍കിയിരുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി പറഞ്ഞു.
മാണിയെ ഓര്‍ക്കുമ്പോല്‍ കാരുണ്യ പദ്ധതിയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. നിയമസഭാംഗമെന്ന നിലയില്‍ അദ്ദേഹം നടത്തിയിട്ടുള്ള എല്ലാ പ്രസംഗങ്ങളും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിക്കും

മലപ്പുറം: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെതന്നെ സ്ഥാനാര്‍ഥിയാക്കി മുസ്ലിംലീഗ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി. 20ന് കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക നല്‍കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള നിയമസഭാംഗവുമായ കുഞ്ഞാലിക്കുട്ടിയെ തന്നെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി നേരത്തെ തന്നെ ആലോചിച്ചിരുന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം കുറയുമെന്ന ആശങ്ക നേതൃത്തിനുണ്ടായിരുന്നു. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തില്‍ അദ്ദേഹം സജീവമായി  ഉണ്ടാകുമെന്ന് ഹൈദരാലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഇ. അഹമ്മദിനെ പോലെ മുസ്ലിംലീഗിന്‍റെ ദേശീയ പ്രസക്തി നിലനിര്‍ത്തുന്നതിനു കുഞ്ഞാലിക്കുട്ടി ആവശ്യമാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ലോക്സഭയിലേക്കു മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്.

Sponsored Advertisments