Kerala Express

തൃശൂര്‍ ശോഭാസിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാം, കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്‍, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ് പ്രതി ഓംപ്രകാശ് എന്നിവരും പട്ടികയില്‍ പെടുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കൊടി സുനിക്കു പുറമെ ടി.പി. വധക്കേസ് പ്രതികളായ കെ.സി. രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, ശ്രീജിത്ത്, മുനാജ്, റഫീഖ്, അനൂപ്, മനോജ്കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പട്ടികയിലുണ്ട്. ശിക്ഷയിളവിനുള്ള പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയെങ്കിലും അദ്ദേഹം അത് മടക്കി കൂടുതല്‍ വിശദീകരണം തേടുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്.
കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലെ പ്രതികള്‍ക്ക് ശിക്ഷയിളവ് ശിപാര്‍ശ ചെയ്ത ജയില്‍വകുപ്പ് നടപടിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. നടപടി രാഷ്ട്രീയ വിവാദമായും മാറിയിട്ടുണ്ട്. കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷയിളവ് നല്‍കിയ നടപടിയില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മറ്റു പ്രതിപക്ഷനേതാക്കളും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. നടപടി ചട്ടവിരുദ്ധമാണെന്നും കൊടുംകുറ്റവാളികള്‍ക്ക് ജയിലധികൃതര്‍ പ്രത്യേക പരിഗണന നല്‍കിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Sponsored Advertisments

GP-Adv2
TSI-Adv