Kerala Express

കൊച്ചി: സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക. നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്‍റെ ഇതുസംബന്ധിച്ച നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച് ഒപ്പുവെച്ചു. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുളള തീയതി പിന്നീട് അറിയിക്കും. അതുവരെ ധന്യയായ രക്തസാക്ഷി സിസറ്റര്‍ റാണി മരിയ എന്ന പേരിലാകും അറിയപ്പെടുക. എറണാകുളം - അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ പുല്ലുവഴി ഇടവകാംഗമാണു സിസ്റ്റര്‍ റാണി മരിയ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപതയിലെ ഉദയ്നഗര്‍ കേന്ദ്രീകരിച്ചാണു സിസ്റ്റര്‍ ശുശ്രൂഷ നടത്തിവന്നത്. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്സിസി) ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്‍റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെയാണു രക്തസാക്ഷിത്വം.

Sponsored Advertisments

TSI-Adv
GP-Adv2