Kerala Express

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ ഏഴിനകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കും. ധൃതിയില്‍ കുറ്റപത്രം നല്‍കുന്നതിനേക്കാള്‍ അത് കുറ്റമറ്റതാക്കാനാണ് ശ്രമം. പരമാവധി തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചാവും കോടതിയില്‍ സമര്‍പ്പിക്കുക. അതുകൊണ്ടാണ് ജാമ്യാപേക്ഷയില്‍ വിധിപറയും മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതെന്ന് പോലീസ് പറയുന്നു. കുറ്റപത്രം സമര്‍പ്പിച്ചാലും ദിലീപിന് ജാമ്യം ലഭിക്കുന്നതിന് തടസ്സമുണ്ടാകുമായിരുന്നില്ല. കേസില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയാകുകയും ചെയ്തു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ മാത്രമാണ് ഇനി കിട്ടാനുള്ളത്. ഇത് കുറ്റപത്രത്തില്‍ സൂചിപ്പിച്ചാല്‍ മതിയാകും.

Sponsored Advertisments