Kerala Express

സോളാര്‍ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുമ്പോള്‍ സരിത എസ്. നായര്‍ എഴുതിയെന്നു കരുതുന്ന കത്തില്‍ പേരുള്‍പ്പെട്ട ഉമ്മന്‍ ചാണ്ടിയടക്കം 14 പേര്‍ക്കെതിരെ ലൈംഗിക പീഡനക്കുറ്റവും ചുമത്തും. അന്വേഷണത്തിനായി ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍റെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പോലീസ്, ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട പരിഷ്കാരങ്ങള്‍ സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെയും നിയോഗിച്ചു. സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭിച്ചു 16 ദിവസത്തിനകമാണ് അഡ്വക്കറ്റ് ജനറലിനോടും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോടും നിയമോപദേശം തേടി വേങ്ങര വോട്ടെടുപ്പു ദിനത്തില്‍ യുഡിഎഫിനെ ലക്ഷ്യം വച്ചുള്ള സര്‍ക്കാരിന്‍റെ കൂട്ടനടപടി.

Sponsored Advertisments