Kerala Express

സ്വതന്ത്രരായ സാക്ഷികളാരും തന്നെ റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അതു രാഷ്ട്രീയപ്രേരിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒമ്പതു മണിക്കൂര്‍ നീണ്ട കമ്മീഷന്‍ സിറ്റിംഗില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ കമ്മീഷന്‍ വിളിപ്പിച്ചിരുന്നു. മാധ്യമങ്ങളിലും നിയമസഭയിലും ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. അതുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും ഹാജരാക്കിയിട്ടില്ല. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Sponsored Advertisments