Kerala Express

എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബില്‍ നടക്കുന്ന അന്വേഷണ സംഘത്തിന്‍റെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ദിലീപിന്‍റെ നിര്‍ദേശം പൂര്‍ണമായി പാലിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ പുതിയ നീക്കം. 11 പേരെ പ്രതികളാക്കി ആദ്യം നല്‍കിയ കുറ്റപത്രത്തില്‍ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഒന്നാം പ്രതിയും ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ദിലീപ് 11-ാം പ്രതിയുമാണ്. എന്നാല്‍, അടുത്തയാഴ്ച സമര്‍പ്പിക്കുന്ന പുതിയ കുറ്റപത്രത്തില്‍ ദിലീപിനെയുെം സുനിയെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കാനാണ് തീരുമാനം. കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന് തുല്യമാണ് ഗൂഢാലോചനയെന്നും ദിലീപിനെ ഒന്നാം പ്രതിയാക്കാമെന്നുമാണ് പോലീസിന് ലഭിച്ച നിയമോപദേശം. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് നടിയോട് മുന്‍വൈരാഗ്യമില്ല. ദിലീപിനാണ് മുന്‍വൈരാഗ്യം. ദിലീപ് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അതേപടി നടപ്പാക്കുകയാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത സുനി ചെയ്തത്. ക്വട്ടേഷന്‍ നടപ്പാക്കുന്നതിന്‍റെ ആദ്യാവസാനം ദിലീപിന്‍റെ മേല്‍നോട്ടമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ആക്രമിച്ചയാളും അതിന് നിര്‍ദ്ദേശിച്ചയാളും തമ്മില്‍ വ്യത്യാസമില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.

Sponsored Advertisments

GP-Adv2
TSI-Adv