Kerala Express

മരുന്നുകളുടെ ജനറിക് നാമങ്ങള്‍ മാത്രം എഴുതിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മരുന്ന് കമ്പനി പ്രതിനിധികള്‍ ഡോക്ടറുടെ സമയം കളയുന്നത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഒ.പി സമയം രോഗികളെ പരിശോധിക്കാന്‍ വേണ്ടി മാത്രം മാറ്റിവെക്കണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യം കൃത്യമായി നടപ്പാക്കണം. ഇതു സംബന്ധിച്ച് ഡയറക്ടറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ജനറിക് നാമങ്ങള്‍മാത്രം ഡോക്ടര്‍ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്രത്തിന്‍റെ ഉത്തരവുണ്ടെന്നും അതിനാല്‍ മരുന്ന് കമ്പനി പ്രതിനിധികള്‍ ഡോക്ടറെ കാണേണ്ടതില്ലെന്നുമാണ് ഡയറക്ടര്‍ നിപ്പോര്‍ട്ട് നല്‍കിയത്.

Sponsored Advertisments

GP-Adv2
TSI-Adv