Kerala Express

അധ്യാപകന്‍, പ്രഭാഷകന്‍, സംഘടകന്‍ എന്നീ നിലകളിലും കഴിവു തെളിയിച്ചിട്ടുള്ള സച്ചിദാനന്ദന്‍റെ കവിതകള്‍ ഒട്ടേറെ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പല യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കേന്‍ കവിതകള്‍ അദ്ദേഹം മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തു. അഞ്ചു സൂര്യന്‍, ഇന്ത്യന്‍ സ്കെച്ചുകള്‍, എഴുത്തച്ഛന്‍ എഴുതുമ്പോള്‍, ഇവനെക്കൂടി, സാക്ഷ്യങ്ങള്‍, മറന്നുവച്ച വസ്തുക്കള്‍ തുടങ്ങിയവയാണു പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും പുരസ്കാരങ്ങളും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2011ല്‍ നൊബേല്‍ സമ്മാന സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

Sponsored Advertisments