Kerala Express

സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക പരിശോധനയില്‍ ലഭിക്കുന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഓരോരുത്തര്‍ക്കുമെതിരെ കേസുകളുമായി മുന്നോട്ട് പോയാല്‍ മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് അരിജിത് പസായതിന്‍റെ നിയമോപദേശത്തെ തുടര്‍ന്നാണ് നേരത്തെ പ്രഖ്യാപിച്ച കടുത്ത തുടര്‍ നടപടികളില്‍നിന്ന് പിന്നോക്കം പോകാനുള്ള സര്‍ക്കാര്‍ തീരുമാനം. സരിത എസ്. നായരുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ പേരില്‍ ലൈംഗികപീഡനത്തിനോ മാനഭംഗത്തിനോ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇവ നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്ന് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിസഭായോഗം വിലയിരുത്തി.

Sponsored Advertisments