ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിന് മുഖ്യമന്ത്രി കൈമാറി. വകുപ്പുതല നടപടിക്ക് ചീഫ് സെക്രട്ടറിക്കും ക്രിമിനല്‍ നടപടിക്ക് ഡിജിപിക്കുമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നടപടിക്ക് മുന്നോടിയായി ജേക്കബ് തോമസിന്റെ വിശദീകരണം വാങ്ങണമെന്നും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നല്കിയ കുറിപ്പിലുണ്ട്. സര്‍വീസ് അനുഭവങ്ങളെക്കുറിച്ച് ജേക്കബ് തോമസ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളും വെളിപ്പെടുത്തലുകളുമാണ് നടപടിക്കാധാരം. എന്നാല്‍, കേസെടുക്കുന്നത് സംബന്ധിച്ച് വിവരമില്ലെന്നാണ് ജേക്കബ് തോമസിന്റെ പ്രതികരണം. പുസ്തകത്തിലെ 50 പേജുകളില്‍ 11 ഇടത്ത് ചട്ടവിരുദ്ധ പരാമര്‍ശങ്ങളും വിമര്ശനങ്ങളുമുണ്ടെന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ചെയര്‍മാനായ സമിതി കണ്ടെത്തിയിരുന്നു. ഇതു രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന പാറ്റൂര്‍ കേസ് അടക്കമുള്ളവയിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഈ പുസ്തകം എഴുതുന്നതിന് സര്‍ക്കാരില്‍നിന്ന് അനുമതി തേടിയിരുൊന്നെങ്കിലും ഇതു ലഭിക്കുന്നതിന് മുമ്പുതന്നെ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.