Kerala Express

കലിയിളകി ഓഖി
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. തിരുവനന്തപുരം ജില്ലയില്‍ അപകടങ്ങളില്‍
മൂന്നുപേരും കൊല്ലം ജില്ലയില്‍ ഒരാളും മരിച്ചു. ഇടുക്കിയിലും വ്യാപക
നാശനഷ്ടമുണ്ടായി. തമിഴ്നാട്ടിലും ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കി.
കൊച്ചി ഹാര്‍ബറില്‍ നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോയ ഇരുനൂറോളം
ബോട്ടുകളിലെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച്
വിവരങ്ങളില്ലെന്ന് നാട്ടുകാര്‍. ദിവസങ്ങള്‍ക്കു മുമ്പേ മത്സ്യബന്ധനത്തിനു
പോയ തൊഴിലാളികളെ സംബന്ധിച്ച് ഇതുവരെയായും വിവരമൊന്നും ലഭിക്കാത്തത് തീരദേശ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ഗില്‍നെറ്റ് വിഭാഗത്തില്‍പ്പെട്ട ബോട്ടുകള്‍ 20 ദിവസം വരെ കടലില്‍ കഴിയാറുണ്ട്. ഈ സമയം ഹാര്‍ബറുമായോ വീട്ടുകാരുമായോ മത്സ്യത്തൊഴിലാളികള്‍ ബന്ധപ്പെടാറില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാലാവസ്ഥാ മുന്നറിയിപ്പ് ഇവര്‍ക്ക് ലഭിച്ചിരിക്കാനും സാധ്യതയില്ല.

Sponsored Advertisments