Kerala Express

സ്വന്തം ചരമവാര്‍ത്ത നല്‍കി മുങ്ങിയ ആള്‍ കോട്ടയത്ത് പിടിയില്‍

കോട്ടയം: ദിനപത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കി മുങ്ങിയ തളിപ്പറമ്പ് കുറ്റിക്കോല്‍ മേലുക്കുന്നേല്‍ ജോസഫിനെ (75) കോട്ടയത്ത് പോലീസ് കണ്ടെത്തി. കോട്ടയം കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ സ്വര്‍ണാഭരണവുമായി ജോസഫ് എത്തിയതറിഞ്ഞ് പോലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ തിരുനക്കരയിലെ ഐശ്വര്യ റസിഡന്‍സിയില്‍ നിന്നാണു കണ്ടെത്തിയത്. ഗുരുതര രോഗം ബാധിച്ചതിലുള്ള മാനസിക തകര്‍ച്ചയും മക്കള്‍ പരിഗണിക്കണിക്കാത്തതിലുള്ള വേദനയുമാണ് ചരമപരസ്യം നല്‍കി വീടുവിടാന്‍ കാരണമായതെന്ന് ജോസഫ് പോലീസിനോടു പറഞ്ഞു. കോട്ടയം പോലീസ് അറിയിച്ചതനുസരിച്ച് തളിപ്പറമ്പില്‍ നിന്ന് പോലീസും ബന്ധുക്കളുമെത്തി ജോസഫിനെ കൂട്ടികൊണ്ടുപോയി. ഒറ്റപ്പെടലും കുടുംബത്തില്‍ നിന്ന് ഒഴിവായാല്‍ ചില പ്രശ്നങ്ങള്‍ക്കു പരിഹാരവുമാകുമെന്ന ചിന്തയിലാണ് മരിക്കാന്‍ തീരുമാനിച്ചതെന്നും ഇതേ തുടര്‍ന്നാണ് പത്രപരസ്യം നല്‍കിയതെന്നും വ്യക്തമാക്കി. മരിക്കാനായിരുന്നു തീരുമാനമെന്നും പറഞ്ഞു. കാര്‍ഷിക വികസന ബാങ്കിലെത്തി പാസ്ബുക്കും സ്വര്‍ണമാലയും ഭാര്യയുടെ അടുത്തെത്തിക്കാനും ജോസഫ് ശ്രമിച്ചു. മേരിക്കുട്ടിയുടെ ഭര്‍ത്താവ് മേലുകുന്നേല്‍ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചെന്നും പാസ്ബുക്കും മാലയും അവരെ ഏല്‍പ്പിക്കണമെന്നും ജോസഫ് ബാങ്ക് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മേല്‍വിലാസം കണ്ട് സംശയം തോന്നി തളിപ്പറമ്പ് ശാഖയിലെ സെക്രട്ടറിയോട് അന്വേഷിച്ചപ്പോഴാണ് ചരമ പരസ്യം നല്‍കിയ ആള്‍ തന്നെയാണ് ബാങ്കിലെത്തിയിരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ബാങ്ക് ജീവനക്കാരാണ് പോലീസില്‍ അറിയിച്ചത്.

Sponsored Advertisments

GP-Adv2
TSI-Adv