Kerala Express

മദ്യം വാങ്ങാനുള്ള കുറഞ്ഞപ്രായം ഇനി 23

തിരുവനന്തപുരം: മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 21ല്‍ നിന്ന് 23 വയസ്സാക്കും. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കള്ളില്‍ സ്റ്റാര്‍ച്ച് അടക്കമുള്ള മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷ കുറയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആറുമാസം തടവും 25,000 രൂപ പിഴയും എന്നാണ് ഭേദഗതി വരുത്തുക. നിലവില്‍ രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഇതിനനുസരിച്ച് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും.

Sponsored Advertisments