Kerala Express

പീഡനത്തിനു വധശിക്ഷ: നിയമ ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന്

ന്യൂഡല്‍ഹി: പന്ത്രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്ത് മധ്യപ്രദേശ് നിയമസഭ പാസാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമ ഭേദഗതി ഉടനെ രാഷ്ട്രപതിയുടെ അംഗീകാരത്തിനു നല്‍കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (എ.ഡി) വകുപ്പാണ് മധ്യപ്രദേശ് നിയമസഭ ഭേദഗതി ചെയ്തത്. ക്രിമിനല്‍ നിയമങ്ങള്‍ ഭരണഘടനയുടെ പൊതുപട്ടികയില്‍ പെടുന്നതിനാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമം നിര്‍മിക്കുന്നതിനു തടസ്സമില്ല.

Sponsored Advertisments