Kerala Express

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെല്കോപ്ടറില്‍ പറന്ന തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് വകമാറ്റിയ സംഭവം വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് റദ്ദാക്കി. കഴിഞ്ഞ ഡിസംബര്‍ 26ന് തൃശൂരില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കും തിരിച്ച് തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയിലേക്കും മുഖ്യമന്ത്രി ഹെല്കോപ്ടറില്‍ യാത്ര ചെയ്തതിന് ചെലവായ എട്ടുലക്ഷം രൂപയാണ് ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് അനുവദിച്ചത്. ഉത്തരവിന്‍റെ പകര്‍പ്പ് പുറത്തു വന്നതോടെസ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇതുസംബന്ധിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

Sponsored Advertisments

GP-Adv2
TSI-Adv