Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. രണ്ടു കോളജുകളിലുമായി 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി മറികടക്കാനാണ് ഓര്‍‍ഡിനന്‍സ് കൊണ്ടുവന്നത്. അതും റദ്ദാക്കിയത് സര്‍ക്കാരിനു കനത്ത തിരിച്ചടിയായി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ)യുടെ ഹര്‍ജിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് ഏപ്രിലില്‍ തന്നെ സുപ്രീംകോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ മറികടക്കാന്‍ നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. കോടതിയുടെ പ്രവര്‍ത്തനങ്ങളിലും അധികാരത്തിലും കടന്നുകയറാനുള്ള ശ്രമമാണിത്. വിധി മറികടക്കാന്‍ ബില്‍ കൊണ്ടുവന്നത് കോടതിയലക്ഷ്യമല്ലേയെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കീഴില്‍ നടത്തുന്ന കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2016 - 17 വര്‍ഷത്തെ എംബിബിഎസ് പ്രവേശനം മേല്‍നോട്ട സമിതി റദ്ദാക്കിയിരുന്നു. ഓണ്‍ലൈന്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുകോളജുകള്‍ക്കും ഒരുലക്ഷം രൂപ വീതം പിഴയും ഹൈക്കോടതി വിധിച്ചു. കോളജുകളുടെ ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും തള്ളിയിരുന്നു. ഇതിനുശേഷമാണ് ഇരുകോളജുകളിലെയും പ്രവേശനം ക്രമപ്പെടുത്താന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

Sponsored Advertisments