Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ത​ള്ളി. പ്ര​മേ​യ​ത്തി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ വാ​ഗ്വാ​ദ​ങ്ങ​ളും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മു​ണ്ടാ​യി. ഒ​ടു​വി​ൽ മ​റു​പ​ടി പ​റ​ഞ്ഞ സ്പീ​ക്ക​ർ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. സ​ർ​ക്കാ​രി​നെ അ​ടി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ലാ​ണു ത​ന്നെ പ്ര​തി​പ​ക്ഷം ആ​ക്ര​മി​ക്കു​ന്ന​തെ​ന്നു സ്പീ​ക്ക​ർ തു​റ​ന്ന​ടി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി സൗ​ഹൃ​ദ​മു​ള്ള സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് എം. ​ഉ​മ്മ​റാ​ണ് പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യ​ത്. ചെ​യ​ർ നി​യ​ന്ത്രി​ച്ച ഡെപ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​പ്പോ​ൾ എ​സ്. ശ​ർ​മ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ചു. പ​ത്ര​വാ​ർ​ത്ത​യു​ടെ പേ​രി​ലു​ള്ള ഈ ​പ്ര​മേ​യ​ത്തി​ന് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നു ശ​ർ​മ പ​റ​ഞ്ഞു. പ്ര​മേ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷ​വും എ​തി​ർ​ത്ത് ഭ​ര​ണ​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി. ഒ​ടു​വി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​നു​മ​തി ന​ല്കി.

പ​യ്യ​ന്നൂ​ര്‍: മ​ല​യാ​ള സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട മു​ത്ത​ച്ഛ​ന്‍ പ​യ്യ​ന്നൂ​ര്‍ കോ​റോം പു​ല്ലേ​രി വാ​ദ്ധ്യാ​രി​ല്ല​ത്ത് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി (98) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് 11 മാ​സ​ത്തോ​ളം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളും പി​ടി​കൂ​ടി. ന്യു​മോ​ണി​യ ബാ​ധി​ച്ചു മൂ​ന്നാ​ഴ്ച മു​മ്പ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. വീണ്ടും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ദേ​ശാ​ട​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മാ​ലോ​ക​ത്തെ​ത്തി​യ​ത്. കൈ​ക്കു​ട​ന്ന നി​ലാ​വ്, ക​ല്യാ​ണ​രാ​മ​ൻ, മാ​യാ​മോ​ഹി​നി, ച​ന്ദ്ര​മു​ഖി, ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, ക​ളി​യാ​ട്ടം, പോ​ക്കി​രി​രാ​ജ, രാ​പ്പ​ക​ല്‍, മ​ധു​ര​നൊ​മ്പ​ര​ക്കാ​റ്റ്, അ​ങ്ങ​നെ​യൊ​ര​വ​ധി​ക്കാ​ല​ത്ത് തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളി​ലെ വേ​ഷ​ങ്ങ​ള്‍ അ​വി​സ്മ​ര​ണീ​യ​മാ​ക്കി. പ​രേ​ത​യാ​യ ലീ​ല അ​ന്ത​ര്‍​ജ​ന​മാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ദേ​വി കൈ​ത​പ്രം, പി.​വി.​ഭ​വ​ദാ​സ​ന്‍ (റി​ട്ട.​സീ​നി​യ​ര്‍ മാ​നേ​ജ​ര്‍, ക​ര്‍​ണാ​ട​ക ബാ​ങ്ക്), ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ (കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി), യ​മു​ന (കൊ​ല്ലം). മ​രു​മ​ക്ക​ള്‍: കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി (ഗാ​ന​ര​ച​യി​താ​വ്, ഗാ​യ​ക​ന്‍, അ​ഭി​നേ​താ​വ്), ഇ​ന്ദി​ര (അ​ധ്യാ​പി​ക, കോ​റോം ദേ​വീ​സ​ഹാ​യം യു​പി സ്‌​കൂ​ള്‍), നീ​ത (എ​റ​ണാ​കു​ളം), പു​രു​ഷോ​ത്ത​മ​ന്‍ (എ​ന്‍​ജി​നി​യ​ര്‍, കൊ​ല്ലം).

മു​ണ്ട​ക്ക​യം: മ​ക​നും മ​രു​മ​ക​ളും ദി​വ​സ​ങ്ങ​ളോ​ളം വീ​ട്ടി​നു​ള്ളി​ൽ നാ​യ്ക്കൊ​പ്പം പൂ​ട്ടി​യി​ട്ട​തി​നെ​ത്തു​ട​ർ​ന്നു ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​തെ അ​ച്ഛ​ൻ മ​രി​ച്ചു. മാ​ന​സി​ക​നി​ല തെ​റ്റി​യ മാ​താ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ൽ​ക്കാ​ർ വെ​ള്ള​വും ഭ​ക്ഷ​ണ​വും കൊ​ടു​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​തേ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഇ​ള​യ മ​ക​ൻ അ​ച്ഛ​ന​മ്മമാ​ർ കി​ട​ന്ന ക​ട്ടി​ലി​ൽ ക​ടി​ക്കു​ന്ന നാ​യ​യെ പൂ​ട്ടി​യി​ട്ട​ത്. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് അ​സം​ബ​നി​യി​ലാ​ണു സം​ഭ​വം. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തൊ​ടി​യി​ൽ വീ​ട്ടി​ൽ പൊ​ടി​യ​നാ​ണ് (80) ജനുവരി 19നു മ​രി​ച്ച​ത്. മ​നോ​നി​ല തെ​റ്റി​യ ഭാ​ര്യ അ​മ്മി​ണി​യെ (76) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​ന​സി​ക​രോ​ഗ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം ആ​ശാ​വ​ർ​ക്ക​ർ​മാ​രും പാ​ലി​യേ​റ്റീ​വ് കെ​യ​ർ അം​ഗ​ങ്ങ​ളും വി​വ​രം അ​റി​ഞ്ഞെ​ത്തി​യ​പ്പോ​ഴ​ണ് ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട​റി​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗം സി​നി​മോ​ൾ ത​ട​ത്തി​ൽ മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​യ്ക്കും മ​ക​ൻ ഒ​ളി​വി​ൽ പോ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ ന​ടപ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.  ഇ​രു​വ​രെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും പൊ​ടി​യ​ൻ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ ദ​ഹി​പ്പി​ച്ചു. പ്രാ​യാ​ധി​ക്യം മൂ​ലം അ​മ്മി​ണി​ക്കും പൊ​ടി​യ​നും ജോ​ലി​ക്കു പോ​കാ​ൻ പ​റ്റാ​താ​യ​തോ​ടെ​യാ​ണ് വീ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ട​ത്.

Sponsored Advertisments