Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

കോ​​ട്ട​​യം: സ​​ഭാ വി​​ശ്വാ​​സി​​ക​​ൾ കോ​​വി​​ഡ് മൂ​​ലം മ​​ര​​ണ​​പ്പെ​​ട്ടാ​​ൽ മൃ​​ത​​ദേ​​ഹം ദ​​ഹി​​പ്പി​​ക്കാ​​വു​​ന്ന​​തും ശു​​ശ്രൂ​​ഷ​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി അ​​വ​​ശി​​ഷ്ടം ക​​ബ​​റി​​ൽ അ​​ട​​ക്കം ചെ​​യ്യാ​​വു​​ന്ന​​തു​​മാ​​ണെ​​ന്നു മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ. കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ൾ പ്ര​​കാ​​രം മൃ​​ത​​ശ​​രീ​​രം സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നു​ സ്ഥ​​ല​പ​​രി​​മി​​തി​​യോ ത​​ട​​സ​​ങ്ങ​​ളോ ഉ​​ണ്ടെ​​ങ്കി​​ൽ മൃ​​ത​​ദേ​​ഹം ദ​​ഹി​​പ്പി​​ക്കാ​​വു​​ന്ന​​താ​​ണ്. ശു​​ശ്രൂ​​ഷ​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ഭൗ​​തി​​ക​ശേ​​ഷി​​പ്പ് ക​​ബ​​റി​​ൽ അ​​ട​​ക്കം ചെ​​യ്യാ​​വു​​ന്ന​​തു​​മാ​​ണ്. മ​​ര​​ണ​​പ്പെ​​ടു​​ന്ന വ്യ​​ക്തി​​യു​​ടെ കു​​ടും​​ബ​​ത്തി​​ന് ആ​​ശ്വാ​​സം ന​​ൽ​​കു​​ന്ന നി​​ല​​യി​​ലും സ​​മൂ​​ഹ​​ത്തി​​നു ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ഉ​​ണ്ടാ​​കാ​​ത്ത വി​​ധ​​ത്തി​​ലും സ​​ഭ​​യു​​ടെ ആ​​ചാ​​ര​​നു​​ഷ്ഠാ​​ന​​ങ്ങ​​ൾ പാ​​ലി​​ച്ചു ക്ര​​മീ​​കൃ​​ത​​മാ​​യി മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ അ​​ത​​ത് ഇ​​ട​​വ​​ക​ വി​​കാ​​രി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ട​​വ​​ക ചു​​മ​​ത​​ല​​ക്കാ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ നി​​ർ​​വ​​ഹി​​ക്ക​​ണം. കോ​​വി​​ഡ് ബാ​​ധി​​ച്ച് മ​​രി​​ക്കു​​ന്ന വി​​ശ്വാ​​സി​​യു​​ടെ ശ​​വ​​സം​​സ്കാ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ത​​ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​വ​​ശ്യ​​മാ​​യിവ​​രു​​ന്ന പ്ര​​ത്യേ​​ക ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട ഭ​​ദ്രാ​​സ​​ന മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രു​​ടെ അ​​നു​​മ​​തി​​യോ​​ടെ ഇ​​ട​​വ​​ക​​ക​​ൾ​​ക്ക് ന​​ട​​പ്പാ​​ക്കാ​​വു​​ന്ന​​താ​​ണെ​​ന്ന് സ​​ഭ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള 2 മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്നു. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി. ഇരു മന്ത്രിമാരുടെ സന്ദര്‍ശനത്തിനും പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്നാണു വിവരം. ഇവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണ് വിവരം. ഒരു മന്ത്രി മകന്‍റെ വീസാ കാര്യത്തിനും പോയി. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്താന്‍ ലക്ഷ്മിയുടെ വീട്ടിലെത്തിയത്. വനിതാ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ബാലഭാസ്കറിന്‍റെ മരണം അപകട മരണമാണോ, മരണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയവയാണ് സിബിഐ പരിശോധിക്കുന്നത്. ബാലഭാസ്കറിന്‍റെ അച്ഛന്‍ അടക്കം കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശ് തമ്പിയും പ്രതി ആയതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്. ബാലഭാസ്കറിന്‍റെ അപകടമരണത്തില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബന്ധമുണ്ടെന്നു വിശ്വസിക്കുന്നതായി പിതാവ് കെ.സി. ഉണ്ണി പറഞ്ഞിരുന്നു. ആദ്യം മംഗലപുരം പോലീസ് വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. കാറിന്‍റെ അമിതവേഗമാണ് അപകടം ഉണ്ടാക്കിയതെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നുമാണ് ക്രൈംബ്രാ‌ഞ്ച് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് കേസ് സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറി. തിരുവനന്തപുരം ചീഫ് ജുഡീഷ്യസ് മജിസ്ട്രേട്ട് കോടതിയില്‍ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച പ്രഥമ റിപ്പോര്‍ട്ടിലും ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ് പ്രതി.

Sponsored Advertisments