Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂ‍‍ഡല്‍ഹി: നിശബ്ദ പ്രചാരണം സമൂഹ മാധ്യമങ്ങള്‍ക്കും ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. വോട്ടെടുപ്പിന് 48 മണിക്കൂറിനുള്ളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവും പരസ്യങ്ങളും അനുവദിക്കില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍റെ നിര്‍ദ്ദേശം പാലിക്കുമെന്ന് സമൂഹമാധ്യങ്ങള്‍ ഉള്‍പ്പെടുന്ന  ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. രാഷ്ട്രീയ പരസ്യങ്ങള്‍ കടന്നുകൂടിയാല്‍ പരമാവധി മൂന്നു മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണം. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ അതനുസരിച്ചാവും ഇനിയുള്ള പ്രവര്‍ത്തനങ്ങളെന്ന് അസ്സോസിയേഷന്‍ പ്രതിനിധികള്‍ ഉറപ്പുനല്‍കി. നോഡല്‍ ഓഫീസറുടെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് സംബന്ധിച്ചവ പ്രസിദ്ധപ്പെടുത്തില്ലെന്നു യൂട്യൂബിന്‍റെയും ഗൂഗിളിന്‍റെയും പ്രതിനിധികള്‍ അറിയിച്ചു.

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ലണ്ടനില്‍ അറസ്റ്റു ചെയ്തു. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മോദിക്കു ജാമ്യം നല്‍കിയില്ല. മാര്‍ച്ച് 29 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. നീരവ് മോദിയെ ഇന്ത്യന്‍ അധികൃതര്‍ക്കുവേണ്ടി മാര്‍ച്ച് 19-ന് ഹോള്‍ബോണില്‍നിന്ന് അറസ്റ്റ് ചെയ്തതായി മെട്രോപോളിറ്റന്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. നീരവ് മോദിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്‍റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. നേരത്തെ പുറത്തുവന്ന വാര്‍ത്തകളെ സാധൂകരിക്കുന്ന തരത്തിലാണു മോദിയുടെ അറസ്റ്റ്. മോദി ഒളിവില്‍ കഴിയുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്ന ലണ്ടനിലെ വെസ്റ്റ് എന്‍ഡിലെ വസതിയില്‍നിന്നുതന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകള്‍ക്കു കുടിശ്ശിക വരുത്തി ലണ്ടനിലേക്കു കടന്ന മദ്യരാജാവ് വിജയ് മല്യ നേരിടുന്ന നടപടികളാണ് നീരവ് മോദിയും നേരിടേണ്ടി വരിക.

Sponsored Advertisments