Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂഡല്‍ഹി: വര്‍ഗീയ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുത്തതില്‍ സുപ്രീംകോടതി തൃപ്തി പ്രകടിപ്പിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി, തുടങ്ങിയവര്‍ക്ക് പ്രചാരണ വിലക്കേര്‍പ്പെടുത്തിയ കമ്മീഷന്‍, അതിന്‍റെ അധികാരത്തിലേക്ക് ഉണര്‍ന്നെണീറ്റതായി സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരായ നടപടിയെടുക്കാന്‍ തങ്ങള്‍ക്ക് പരിമിതമായ അധികാരമേയുള്ളൂവെന്ന് കമ്മീഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍, ശക്തമായ നേതാക്കള്‍ക്കെതിരെ പിന്നീട് നടപടിയെടുത്തതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്‍റെ പരാമര്‍ശമുണ്ടായത്. യോഗിക്കും മായാവതിക്കും പുറമേ കേന്ദ്രമന്ത്രി മേനകാ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതവ് അസംഖാന്‍ എന്നിവര്‍ക്കെതിരെയാണ് കമ്മീഷന്‍ കമ്മീഷന്‍ നടപടിയെടുത്തത്.

Sponsored Advertisments