Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ചെന്നൈ: തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ആദായനികുതി വകുപ്പ് അധികൃതരും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന പത്തംഗ സംഘമാണ് രാത്രി 8.30-ഓടെ പരിശോധനയ്ക്ക് എത്തിയത്. വോട്ടിന് പണം വിതരണം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധനയെന്നാണ് വിശദീകരണം. രാത്രി വൈകിയും പരിശോധന തുടര്‍ന്നു. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഡിഎംകെ രംഗത്തുവന്നു. കനിമൊഴിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദര്‍ രാജന്‍റെ വീട്ടില്‍ എന്തുകൊണ്ട് റെയ്ഡ് നടത്തുന്നില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ ചോദിച്ചു. തെരഞ്ഞെടുപ്പു കമ്മീഷനെ ഉപയോഗിച്ചു ഡിഎംകെയുടെ പ്രതിച്ഛായ മോശമാക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

Sponsored Advertisments