Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂഡല്‍ഹി: ബിജെപിയെയും നരേന്ദ്ര മോഡിയെയും അധികാരത്തില്‍നിന്ന് താഴെയിറക്കണമെന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു വ്യക്തമാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ബിജെപി ഇതര പാട്ടികളെ കൂടെനിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ നീക്കത്തിന്‍റെ ഭാഗമായാണിത്. ബിജെപിയെയും മോദിയെയും തടയുക എന്നതാണു ലക്ഷ്യമെന്നും പ്രധാനമന്ത്രി പദത്തിനുവേണ്ടി വാശി പിടിക്കില്ലെന്നും പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയുണ്ടായാല്‍ അതിനെ എതിര്‍ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതിപക്ഷ കക്ഷികളുമായി ധാരണയുണ്ടായാല്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുണ്ടാകുമെന്നും അദ്ദേഹം പാറ്റ്നയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. അതിനിടെ മോദിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഒരുമിച്ചു നിര്‍ത്തുന്നതിനായി മറ്റൊരു നീക്കവുമായി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. ബിജെപി പാളയത്തിനു പുറത്തുനില്‍ക്കുന്ന പാര്‍ട്ടികളുമായി  അനൗദ്യോഗിക ചര്‍ച്ചകള്‍ക്കു സോണിയാ ഗാന്ധി തുടക്കമിട്ടു. ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്നായ്ക്, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെ‍ഡ്ഡി, ടിആര്‍എസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു എന്നിവരുമായി ചര്‍ച്ച നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ നിയോഗിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. സോണിയാ ഗാന്ധിയുടെ അഭ്യര്‍ഥന പ്രകാരം ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും അനൗപചാരിക നീക്കങ്ങള്‍ക്കു തുടക്കമിട്ടിട്ടുണ്ട്.

Sponsored Advertisments