Kerala Express

അമൃത്സര്‍: കുത്തബ്മിനാറിനേക്കാള്‍ ഉയരമുള്ള കൊടിമരം. അതിര്‍ത്തിയില്‍ അമൃത്സറിന് സമീപത്തെ അട്ടാരിയിലാണ് ഇന്ത്യ ദേശീയ പതാകാസ്തംഭം സ്ഥാപിച്ചത്.

പാക്കിസ്ഥാനിലെ ലാഹോറില്‍നിന്നുപോലും ത്രിവര്‍ണ പതാക പാറിക്കളിക്കുന്നത് കാണാനാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. 110 മീറ്ററാണ് സ്തംഭത്തിന്‍റെ ഉയരം. ചുവട്ടില്‍ 24 മീറ്റര്‍ വീതി. ഭാരം 55 ടണ്‍. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ പതാകാസ്തംഭമാണിത്. ഇതിലെ പതാകയ്ക്കും പ്രത്യേകതയുണ്ട്. പാരച്യൂട്ട് നിര്‍മ്മിക്കുന്ന വസ്തു ഉപയോഗിച്ചാണ് നിര്‍മ്മാണം. പതാകയുടെ ഭാരം 100 കിലോഗ്രാം. ശക്തമായ കാറ്റിനെയും പ്രതിരോധിക്കും. രാത്രിയില്‍ വളരെ ദൂരെനിന്നും കാണാനായി കൊടിമരത്തില്‍ ലെഡ് ഫ്ലഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

Sponsored Advertisments

TSI-Adv
GP-Adv2