Kerala Express

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പഞ്ചാബില്‍ കോണ്‍ഗ്രസും എഎപിയും ഒപ്പത്തിനൊപ്പമാണെന്നും

എക്സിറ്റ്പോള്‍ ഫലങ്ങള്‍. ഉത്തരാഖണ്ഡ് ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മണിപ്പൂരിലും ഗോവയിലും ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്നും പ്രവചനമുണ്ട്. യുപിയില്‍ കേവല ഭൂരിപക്ഷം നേടുമെന്നു ന്യൂസ് 24 ചാണക്യ, ഇന്ത്യ ടുഡേ ആക്സിസ് എന്നിവ പ്രവചിക്കുന്നു. ബിജെപി സഖ്യം 285 സീറ്റുകള്‍ നേടുമെന്നു ന്യൂസ് 24 ചാണക്യ പ്രവചിക്കുന്നു. എസ്പി - കോണ്‍ഗ്രസ് സഖ്യം 88ഉം ബിഎസ്പി 27ഉം സീറ്റ് നേടുമെന്നു ന്യൂസ് ചാണക്യയുടെ പ്രവചനം.
ബിജെപി 251-279 സീറ്റ് നേടുമെന്ന് പ്രവചിക്കുന്ന ഇന്ത്യാ ടുഡേ ആക്സിസ് എസ്പി - കോണ്‍ഗ്രസ് സഖ്യത്തിന് 88-112 സീറ്റുകളാണ് നല്‍കുന്നത്. ബിഎസ്പി 28-42 സീറ്റുകളിലൊതുങ്ങും. പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദള്‍ - ബിജെപി കനത്ത പരാജയം നേരിടുമെന്ന് എല്ലാ സര്‍വേകളും പ്രവചിക്കുന്നു. യുപിയില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നു ടൈംസ് നൗ പ്രവചിക്കുന്നു.

Sponsored Advertisments

TSI-Adv
GP-Adv2