Kerala Express

മുംബൈ: എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എംപി ചെരിപ്പൂരിയടിച്ചു. എംപി രവീന്ദ്ര ഗെയ്ക് വാദ് ആണ് 60കാരനായ ജീവനക്കാരനെ 25 തവണ അടിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും കണ്ണട പൊട്ടിക്കുകയും ചെയ്തത്.

പൂനെയില്‍നിന്ന് ഡല്‍ഹിക്ക് പറക്കുമ്പോഴായിരുന്നു സംഭവം. ബിസിനസ് ക്ലാസ് ടിക്കറ്റുണ്ടായിട്ടും ഇക്കണോമി ക്ലാസില്‍ സീറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് എയര്‍ ഇന്ത്യ ജീവനക്കാരന്‍ ശിവ്കുമാറിന് മര്‍ദ്ദനമേറ്റത്. മേലുദ്യോഗസ്ഥനെ വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാരന്‍ താന്‍ മതിയെന്നു പറഞ്ഞ് നിരസിക്കുകയും എംപിയാണെന്ന് പറഞ്ഞപ്പോള്‍ എന്ത് എംപിയെന്ന് പ്രതികരിക്കുകയും ചെയ്തതാണ് പ്രകോപിപ്പിച്ചതെന്ന് രവീന്ദ്ര ഗെയ്ക് വാദ് പറഞ്ഞു. അപമാനിക്കുന്നത് പൊറുക്കില്ലെന്നും താന്‍ ബിജെപിക്കാരനല്ല ശിവസേനക്കാരനാണെന്നും ക്ഷമ ചോദിക്കില്ലെന്നും ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും എംപി അറിയിച്ചു.

Sponsored Advertisments

GP-Adv2
TSI-Adv