Kerala Express

കൊച്ചി: കേന്ദ്ര അംഗീകാരം റദ്ദാക്കിയ നടപടി ഉടനെ ഒഴിവാകുമെന്ന് നോര്‍ക്ക സിഇഒ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു.

കോഡ് മാറിയതാണ് പ്രശ്നമെന്നും അത് തിരുത്തി ഉടനെ ഒഴിവാക്കുമെന്നും നോര്‍ക്ക അധികൃതര്‍ പറയുന്നു. റദ്ദാക്കപ്പെട്ട പട്ടികയില്‍ ഉള്‍പ്പെട്ട ഏക സര്‍ക്കാര്‍ സ്ഥാപനവും നോര്‍ക്കയാണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എസ്ടിഎന്‍ എന്ന കോഡിന് പകരം എന്‍പിഎല്‍ എന്ന കോ‍ഡാണ് നോര്‍ക്കയ്ക്ക് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്ന് ലഭിച്ചത്. ഇത് കേന്ദ്ര അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അനുകൂല മറുപടി ലഭിച്ചതായും സിഇഒ പറഞ്ഞു.

Sponsored Advertisments

GP-Adv2
TSI-Adv