Kerala Express

മുംബൈ: സമ്പദ് വ്യവസ്ഥ ഭദ്രമെന്ന സര്‍ക്കാര്‍ വാദം തള്ളി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

രാജ്യത്ത് സമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നവെന്നും ഇത് ക്ഷണികമോ താല്‍ക്കാലികമോ അല്ലെന്നും ബാങ്കിന്‍റെ ഗവേഷണ വിഭഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടുനിരോധനവും ചരക്ക്- സേവന നികുതി നടപ്പാക്കിയതും വളര്‍ച്ചയെ പിന്നോട്ടടിച്ചെന്ന വാദങ്ങളെ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രതിരോധിച്ച് വരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തരോത്പാദന വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി കൂപ്പുകുത്തിയിരുന്നു. മൂന്നു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍, മാന്ദ്യം സാങ്കേതികം മാത്രമാണെന്നാണ് കഴിഞ്ഞദിവസം ബിജെപി അധ്യക്ഷന്‍ അമിത്ഷാ അഭിപ്രായപ്പെട്ടത്. മാന്ദ്യം സാങ്കേതികമല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Sponsored Advertisments