Kerala Express

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ സംവരണ സമരസമിതി നേതാവ്.

ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരുകോടി രൂപ പാര്‍ട്ടി വാഗ്ദാനം ചെയ്തെന്നും ഇതില്‍ 10 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതി (പാസ്) നേതാവും ഹാര്‍ദിക് പട്ടേലിന്‍റെ അനുയായിയുമായ നരേന്ദ്ര പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
10 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ വന്ന പുതിയ ആരോപണം ബിജെപിയെ പ്രതിരോധത്തിലാക്കി. ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നരേന്ദ്ര പട്ടേല്‍ തനിക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നതും ഉടനെ തിരിച്ചുപോയതും മുന്‍കൂട്ടി തയാറാക്കിയ നാടകമാണെന്ന് ബിജെപി വക്താവ് ഭരത് പാണ്ഡ്യ പ്രതികരിച്ചു.

Sponsored Advertisments

TSI-Adv
GP-Adv2