Kerala Express

ന്യൂഡല്‍ഹി: വാഹനാപകട മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ നഷ്ടപരിഹാരം നിര്‍ണയിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി.

മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക നിശ്ചയിക്കുമ്പോള്‍ വ്യക്തി ജീവിച്ചിരുന്നാല്‍ കുടുംബത്തിനുണ്ടാകുമായിരുന്ന നേട്ടം, അദ്ദേഹത്തിന്‍റെ പ്രായം, വരുമാനം, ജോലിയുടെ സ്വഭാവം എന്നിവ കണക്കിലെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. മരിച്ച വ്യക്തി സ്വയംതൊഴില്‍ ചെയ്യുന്നയാളായാലും സ്വകാര്യ മേഖലയില്‍ നിശ്ചിത ശമ്പളത്തിന് ജോലി ചെയ്യുന്നയാളായാലും അസംഘിടത മേഖലയിലായാലും മേല്‍പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കണം. 40 വയസ്സില്‍ താഴെയുള്ള സ്ഥിരജോലിക്കാരനാണെങ്കില്‍ ഭാവിവരുമാനം കണക്കുകൂട്ടുമ്പോള്‍ യഥാര്‍ത്ഥ വരുമാനത്തിന്‍റെ 50 ശതമാനം അധികമായി ചേര്‍ക്കണം. വ്യക്തി 40 മുതല്‍ 50 വയസ്സുള്ളയാളാണെങ്കില്‍ 30 ശതമാനവും 50 മുതല്‍ 60 വരെ വയസ്സുള്ളയാളാണെങ്കില്‍ 15 ശതമാനവും ഭാവി വരുമാനത്തില്‍ അധികമായി ചേര്‍ക്കണം. യഥാര്‍ത്ഥ ശമ്പളത്തെ നികുതി കിഴിച്ചുള്ള ശമ്പളമായാണ് പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
സ്ഥിരം ജോലിയുള്ളവര്‍ക്കും നിശ്ചിത ശമ്പളക്കാര്‍ക്കും സ്വയം തൊഴിലുകാര്‍ക്കും നല്‍കുന്ന നഷ്ടപരിഹാരത്തില്‍ ആനുപാതിക അന്തരം വേണം. മരണം സംഭവിക്കുന്നതു കൊണ്ടുള്ള നഷ്ടം, സംസ്കാര ചടങ്ങിന്‍റെ ചെലവ് എന്നിവയില്‍ ഓരോ മൂന്നു വര്‍ഷത്തിനും ആനുപാതിക വര്‍ധന ഉണ്ടാകണം. ഓരോ നഷ്ടത്തിനും കോടതി നിശ്ചിത തുക നിര്‍ദേശിക്കുകയും ചെയ്തു. സംസ്കാര ചെലവിന് 15,000 രൂപയാണ്.

Sponsored Advertisments

GP-Adv2
TSI-Adv