ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് കെ. ശശികലയുടെയും കൂട്ടാളികളുടെയും വക 1,500 കോടിയുടെ അനധികൃ,ത സമ്പത്ത് കണ്ടെത്തി.
അഞ്ചു ദിവസമായി 187 സ്ഥലങ്ങളില്‍ നടന്നുവന്ന ആദായനികുതി വകുപ്പ് റെയ്ഡിലാണ് ഇത്. ഏഴുകോടി രൂപ കറന്‍സിയായി പിടിച്ചെടുത്തു. അഞ്ചുകോടി രൂപയുടെ ആഭരണങ്ങളും പിടിച്ചു. തമിഴ്നാട്ടിലും പുറത്തുമായി ഒരു ഡസനിലേറെ നഗരങ്ങളില്‍ പരിശോധന നടന്നു. 1,500 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തിന്റെ വിവരം ലഭിച്ചതായി ഡല്‍ഹിയില്‍ സീനിയര്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.