Kerala Express

×

Warning

JFolder::create: Could not create folder.Path: /var/www/html/keralaexpressDScacheDStpl-kerala_express

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹാദിയ കനത്ത സുരക്ഷയില്‍ സേലത്തെത്തി.

വിമാനത്താവളം വരെ ഡല്‍ഹി പോലീസ് കനത്ത സുരക്ഷ നല്‍കി. ഹാദിയ കേരള ഹൗസില്‍ നിന്ന് ഇറങ്ങി ഒരു മണിക്കൂറിനകം പിതാവ് അശോകനും മാതാവ് പൊന്നമ്മയും അഭിഭാഷകരുടെ കൂടെ നാട്ടിലേക്ക് തിരിച്ചു. കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ ഹാദിയയെ തമിഴ്നാട് പോലീസ് കനത്ത സുരക്ഷയില്‍ റോഡുമാര്‍ഗം സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. വിമാനത്താവളത്തിലെ വിവിഐപി വാതിലിലൂടെ പുറത്തിറക്കിയാണ് പോലീസ് വാനില്‍ കയറ്റിയത്. കോയമ്പത്തൂര്‍ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍‍നിന്നും നിരവധി മാധ്യമപ്രവര്‍ത്തകരും എത്തി. എന്നാല്‍, ഹാദിയയുമായി സംസാരിക്കുന്നത് ഒഴിവാക്കാന്‍ പോലീസ് ബാരിക്കേഡുകളും കയറുകളും ഉപയോഗിച്ച് തടഞ്ഞു.

Sponsored Advertisments